തൃക്കാക്കരയപ്പൻ

വാമനമൂർത്തി ക്ഷേത്രം

ഓണക്കാലത്തു  ഹൈന്ദവ കുടുംബങ്ങളിൽ  തൃക്കാക്കരയപ്പനെ  പ്രതിഷ്ഠിച്ച ശേഷം പൂജ ചെയ്യുക പതിവാണ്. മഹാവിഷ്‌ണുവിന്റെ  പ്രതീകമായിട്ടാണ് തൃക്കാക്കരപ്പനെ  സങ്കകൽപ്പിക്കുന്നു. മൂന്നു അടി മഹാബലിയിൽ നിന്നും എടുക്കാൻ തുനിഞ്ഞപ്പോൾ മൂന്നാമത്തെ അടി ത്രിപ്പാദം കൊണ്ടാണ് ബലിയുടെ തലയിൽ ആണ് തൃക്കാൽ വച്ചത് എന്നു കരുതുന്നു. യഥാർത്ഥത്തിൽ  മഹാബലിയെ ചവിട്ടി താഴ്ത്തുകയല്ല ചെയ്തത്  മഹാബലിയുടെ ഭക്തിയിൽ സന്തുഷ്ടനായ ഭഗവാൻ  മഹാബലിക്കുവേണ്ടി സുതലം എന്ന ഒരു പുതിയ  വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത് .  

സാധാരണയായി  കളിമണ്ണ് നല്ലവണ്ണം കുഴച്ച ശേഷം നീളത്തിൽ ചതുരാകൃതിയിൽ അടിഭാഗം വരുന്ന വിധം സ്തൂപങ്ങൾ ഉണ്ടാക്കുന്നു. ഏകദേശം ഒരടിയോടടുത്തു ഉയരത്തിൽ. അതിൽ നാലു ഭാഗത്തും മുകൾ ഭാഗത്തും കുറച്ചു ദ്വാരങ്ങൾ ഇടാറുണ്ട്. ശരിയായ ഉണക്കം കിട്ടാനും, ഉണക്കം കിട്ടി കഴിഞ്ഞാൽ  പൂക്കൾ കുത്തി വെക്കാനും  ഇത് ഉപകരിക്കും. നിറം കൂട്ടുവാൻ  നല്ല ഓടിന്റെ കഷ്ണമോ കളിമണ്ണോ കലക്കി തച്ചു കഴിഞ്ഞാൽ നമ്മുടെ ഓണത്തപ്പൻ റെഡി . പൂജക്ക്‌ തയ്യാറാക്കുമ്പോൾ അരി അരച്ച്  ചാന്താക്കിയത് കൊണ്ട് അണിയിക്കാം

തൃക്കാക്കരയപ്പനെ വച്ചു  കഴിഞ്ഞാൽ  ആ കുടുംബത്തിലെ കാരണവർ എല്ലാ ദിവസവും കാലത്തു ശുദ്ധതയോടെ പൂജിക്കുന്നു.  പൂവും മലരും അവിലും പഴവും പായസവും ഒക്കെ പൂജക്ക്‌ ഉൾപ്പെടുത്താം.  തിരുവോണ നാഓണത്തപ്പൻ,ു ണ്ടാക്കി സ്ത്രീകൾ ഇവിടെ നിവേദിക്കുന്നതും   പതിവാണ്. ഓണത്തപ്പൻ , തൃക്കാരപ്പൻ, തൃക്കാക്കരയപ്പൻ എന്നൊക്കെ  പേരുകളിൽ  ആ വാമന മൂർത്തിയെ അറിയപെടുന്നത്. വിഷ്ണുവിന്റെ  അഞ്ചാമത്തെ അവതാരമാണ് വാമനൻ. തൃക്കാക്കരപ്പൻ  മഹാബലിയാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.

എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി വാമനനാണ്. വാമനമൂർത്തിയെ സങ്കൽപ്പിച്ചാണു ഓണത്തപ്പനെ  പൂക്കളത്തോടൊപ്പം വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *